ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം. ടെന്നിസ് കോര്‍ട്ടിലാണ് സാനിയ മിര്‍സ- സാകേത് സായ് സഖ്യത്തിനാണ് സ്വര്‍ണം ലഭിച്ചത്. ചൈനീസ് തായ്പേയ് സഖ്യത്തെ 6-4, 6-3 എന്നീ സ്കോറുകള്‍ക്കാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴ്പ്പെടുത്തിയത്.
ഇഞ്ചിയോണില്‍ ഇന്ത്യക്ക് ലഭിക്കുന്ന ആറാം സ്വര്‍ണമാണ് ഇത്. നേരത്തെ സാനിയ- സാകേത് ജോഡി ചൈനയുടെ ജീ സെംഗ്- സീ സാംഗ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-1, 6-3)ന് മറികടന്നാണ് കലാശപോരാട്ടത്തിനു യോഗ്യത നേടിയത്. സാനിയയുടെ അനുഭവസമ്പത്തും സകേതിന്റെ മനസാന്നിധ്യവുമായിരുന്നു വിജയത്തിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: