അശാസ്ത്രീയ കുഴിയടയ്ക്കല്‍; മുഹമ്മ ബസ് സ്റ്റാന്‍ഡ് തകര്‍ന്നു

Tuesday 30 September 2014 8:11 pm IST

മുഹമ്മ: കരിങ്കല്‍ ചീളുകളും സിമന്റും ഉപയോഗിച്ച് മുഹമ്മ ബസ് സ്റ്റാന്‍ഡിലെ കുഴിയടച്ചത് വീണ്ടും കുഴിയായി. ടാര്‍ ഉപയോഗിക്കാതെയാണ് കുഴികളടച്ചത്. അതാണ് വീണ്ടും കുഴികളായി മാറിയത്. വാഹനങ്ങള്‍ തിരിക്കുമ്പോള്‍ ഇത്തരം കുഴികളില്‍ വീണ് ഫുട്‌ബോര്‍ഡ് ഇടിക്കുന്നതും കരിങ്കല്‍ ചീളുകള്‍ തെറിച്ച് യാത്രക്കാരുടെ മേല്‍ വീഴുന്നതും പതിവായി. മഴയില്ലാത്തപ്പോള്‍ കരിങ്കല്‍പ്പൊടി നാട്ടുകാര്‍ക്ക് ഭീഷണിയുമായി. ബസ് സ്റ്റാന്‍ഡ് പൂര്‍ണമായും ടാര്‍ ചെയ്യണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നൂറുകണക്കിന് വാഹനങ്ങളാണ് മുഹമ്മ സ്റ്റാന്‍ഡില്‍ എത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.