കൊച്ചി: അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ സ്റ്റുഡന്റ് ലീഡേഴ്സ് ക്യാമ്പ് ഒക്ടോബര്‍ 1,2 തീയതികളില്‍ കലൂര്‍ ശ്രീരാമകൃഷ്ണ ആശ്രമം ഓഡിറ്റോറിയത്തില്‍ നടക്കും. മുന്നൂറോളം പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുക്കും. ക്യാമ്പിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് ദേശീയ സംഘടന സെക്രട്ടറി സുനില്‍ അംബേദ്ക്കര്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ അക്രമരാഷ്ട്രീയത്തിനും വിദ്യാഭ്യാസ കച്ചവടത്തിനും എതിരെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പങ്ക് തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. എബിവിപി ദേശീയ സഹസംഘടന സെക്രട്ടറി രഘുനന്ദന്, ക്ഷേത്രിയ സംഘടന സെക്രട്ടറി രവികുമാര്‍, സംസ്ഥാന പ്രസിഡന്റ് സി.കെ. രാജേഷ്, സെക്രട്ടറി ഡോ: ബി.ആര്. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: