എന്നില്‍ ലയിക്കണമെന്ന് നീ ആഗ്രഹിക്കുന്നു. നീ അതിന് തയ്യാറാണോ എന്ന് സ്വയം ചോദിക്കൂ. നീ സ്നേഹിക്കുന്നതെല്ലാം വിട്ടുപോകാന്‍ തയ്യാറാണോ? നിന്റെ സുഖസൗകര്യങ്ങള്‍ ത്യജിക്കാന്‍ നീ തയ്യാറാണോ? പ്രാപഞ്ചികമായ ബന്ധനങ്ങളെല്ലാം ഉപേക്ഷിക്കാന്‍ നീ തയ്യാറാണോ? എന്നില്‍ പൂര്‍ണമായി ശരണാഗതി അടയാന്‍ നീ തയ്യാറാണോ? ഈ ശരീരത്തിന്റെ നശ്വരത നീ തിരിച്ചറിഞ്ഞിട്ടുണ്ടോ? നീ സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടോ? എന്നാല്‍, ആത്മാവ് എന്താണെന്ന് പറയൂ. ആത്മാവ് ആരാണ്? ആരാണ് ഈശ്വരന്? എന്നില്‍ ലയിക്കുക എന്ന നിന്റെ തീരുമാനം അത്ര ലളിതമായ ഒന്നല്ല. നീ നടക്കുന്ന വഴിയാണത്. നീ പഠിക്കുകയും നേടുകയും ചെയ്യുന്ന വഴിയാണത്. എന്നില്‍ ലയിക്കുക എന്നതിനര്‍ത്ഥം നീയും ഈശ്വരനാണെന്ന് തിരിച്ചറിയുന്നതാണ്. ഞാന്‍ എല്ലായ്പ്പോഴും പറയുന്നതുപോലെ ആത്മജ്ഞാനം നിന്നില്‍ തന്നെയുണ്ട്. ആത്മശുദ്ധീകരണം നേടി, അതിനെ അന്വേഷിച്ച് കണ്ടെത്തൂ. എല്ലാപേരെയും സ്നേഹിക്കാന്‍ പഠിക്കൂ. കാലക്രമത്തില്‍ സ്നേഹം തന്നെ ജയിക്കും. ഫലത്തിനെക്കുറിച്ചുള്ള അക്ഷമ നിന്നെ ഭരിക്കാതിരിക്കട്ടെ. യഥാര്‍ത്ഥ സ്നേഹം ഉള്ളിലുള്ള ആത്മാവിനെ ഉണര്‍ത്തുന്നു. യഥാ ര്‍ത്ഥ സ്നേഹത്തിന് ബന്ധനങ്ങളില്ല. സമ്പൂര്‍ണ ശരണാഗതി തേടിയാല്‍ മാത്രമേ എന്നെ തിരിച്ചറിയാന്‍ സാധിക്കുള്ളൂ. ആത്മാര്‍ത്ഥമായ പ്രേമം മാത്രമേ ഈശ്വരനില്‍ ലയിക്കാന്‍ നിന്നെ സഹായിക്കുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: