ചൈനയുടെ കടന്നുകയറ്റം അനുവദിക്കില്ല: കിരണ്‍റിജ്ജു

Monday 29 September 2014 9:48 pm IST

ന്യൂദല്‍ഹി: ഭാരത അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍റിജ്ജു. ദല്‍ഹിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവേയാണ് കിരണ്‍ റിജ്ജു ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തിയില്‍ പലപ്പോഴും ചൈനീസ് സേനയ കടന്നുകയറാന്‍ ശ്രമിക്കുന്നത് ഭാരതത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രാജ്യാതിര്‍ത്തിയില്‍ സമാധാനം കാത്തു സൂക്ഷിക്കാനാണ് എന്നും ശ്രമിക്കുന്നത്. അതിനാല്‍ അതിര്‍ത്തിയില്‍ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അംഗീകരിക്കില്ലെന്നും റിജ്ജു കൂട്ടിച്ചേര്‍ത്തു. അതേസമയം ചൈനീസ് അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മാണം നടത്തുന്നതില്‍ ഭാരതത്തിന് ആശങ്കയുണ്ട്. സപ്തംബര്‍ 25ന് ഇരു രാജ്യങ്ങളുടേയും ഫഌഗ് മീറ്റിംങ് നടത്തിയിരുന്നു. വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ പ്രശ്‌നം സമാധാനപരമാക്കുന്നതിനുള്ള ആലോചന നടന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.