ദേശീയ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Monday 29 September 2014 9:52 pm IST

കോഴിക്കോട്: കാലിക്കറ്റ് പ്രസ്‌ക്ലബ്ബും സി എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ ജേണലിസം ട്രസ്റ്റും സംയുക്തമായി നല്‍കുന്ന ദേശീയ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ടൈംസ് ഓഫ് ഇന്ത്യ കണ്‍സല്‍ട്ടിംഗ് എഡിറ്റര്‍ സാഗരിക ഘോഷ്, ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്ററായിരുന്ന നീന വ്യാസ്, ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി പി ചെറൂപ്പ, മനോരമ ന്യൂസ് ചാനല്‍ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. 1,11,111 രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ വര്‍ഷാവസാനം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സി എച്ച് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി എ ഇബ്രാഹിം ഹാജി, കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എ.വി. ഷെറിന്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.