രാജീവ്‌ വധം: പ്രതികളെ വധശിക്ഷയില്‍നിന്ന്‌ ഒഴിവാക്കണമെന്ന്‌ കരുണാനിധി

Thursday 6 October 2011 2:33 pm IST

ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളെ വധശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ഡിഎംകെ നേതാവ്‌ കരുണാനിധി പ്രധാനമന്ത്രിയോടും സോണിയാ ഗാന്ധിയോടും ആവശ്യപ്പെട്ടു.
പ്രതികള്‍ക്ക്‌ മാതൃകാ പരമായ ശിക്ഷ ലഭിച്ചതായും മൂന്നു പേരും 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചതായും കരുണാനിധി ചൂണ്ടുക്കാട്ടി. ഇക്കാര്യത്തില്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട്‌ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.