പാലാ: കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ നിര്‍ധന രോഗികള്‍ക്ക് തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ ധനസഹായം ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.എം മാണി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ചികിത്സാ സഹായ പദ്ധതി വഴി അനേകം പേര്‍ക്ക് ചികിത്സാ സഹായമെത്തിക്കാന്‍ കഴിഞ്ഞു. ഇത് മാതൃകാപരമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ കൂട്ടായ്മയായ ലിവര്‍ ട്രാന്‍സ്പ്ലാന്റ് അസോസിയേഷന് സംസ്ഥാന സ്പെഷ്യല്‍ കണ്വന്ഷന് പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എം മാണി. സംസ്ഥാന പ്രസിഡന്റ് കെ.എസ് ബാബു അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് ശ്രീകല സജീവന്, ഖജാന്‍ജി കെ.ആര് മനോജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: