ലോക യൂത്ത് ചെസ്: നിഹാലിന് കിരീടം

Monday 29 September 2014 11:34 pm IST

തൃശൂര്‍: ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ലോക യൂത്ത് ചെസ് ചാംപ്യന്‍ഷിപ്പില്‍ അണ്ടര്‍ 10 വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി നിഹാല്‍ സരിന് കിരീടം. ഒമ്പത് പോയിന്റോടെയാണ് നിഹാല്‍ സ്വപ്‌നതുല്യ നേട്ടം കൈവരിച്ചത്. തൃശൂര്‍ ദേവമാത സിഎംഐ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ കൊച്ചു മിടുക്കന്‍. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡെ റേറ്റഡ് താരമാണ് നിഹാല്‍. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. സരിന്‍-ഡോ.ഷിജില്‍ ദമ്പതികളുടെ മകനാണ് നിഹാല്‍. കഴിഞ്ഞ വര്‍ഷം ദുബായി വേദിയായ ലോക യൂത്ത് ചെസ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നെങ്കിലും വിജയിക്കാനായിരുന്നില്ല. ലോക അണ്ടര്‍ 10 ബ്ലിറ്റ്‌സ് വിഭാഗം ചാംപ്യന്‍, ദേശീയ അണ്ടര്‍9 വിഭാഗം ചാംപ്യന്‍ തുടങ്ങി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് നിഹാല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.