വിയ്യൂര്‍: പോലീസ് കായികമേളക്കിടെ പോലീസുകാരന് കുഴഞ്ഞു വീണു മരിച്ചു. എറണാകുളം പറവൂര്‍ സ്വദേശിയും തൃശൂര്‍ രാമവര്‍മ്മപുരം കെ. എ. പി ഒന്നാം ബറ്റാലിയനിലെ അംഗവുമായ ജോര്‍ജ് വിന്‍സന്റ് (30) ആണ് മരിച്ചത്. ഇന്നു രാവിലെ 8.45 ഓടെയാണ് സംഭവം. രാമവര്‍മപുരം പോലീസ് അക്കാഡമി ഗ്രൗണ്ടില്‍ നടന്ന കെഎപി ഒന്നാം ബറ്റാലിയന് വാര്‍ഷിക മീറ്റില്‍ 37 റൗണ്ടുകള്‍ പിന്നിട്ട ശേഷമാണ് ജോര്‍ജ് വില്‍സണ്‍ ട്രാക്കില്‍ കുഴഞ്ഞുവീണത്. ഉടന്‍ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: