പെട്രോളിന്റേയും ഡീസലിന്റേയും വില കുറച്ചേക്കും.

Tuesday 30 September 2014 5:51 pm IST

ന്യൂദല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും വില കുറച്ചേക്കും. പെട്രോളിന് ലിറ്ററിന് 1.75 രൂപയും ഡീസലിന് ഒരു രൂപയുമാണ് കുറവു. വൈകീട്ടോടെ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണ്  വില കുറയ്ക്കുന്ന കാര്യം എണ്ണക്കമ്പനികള്‍ ആലോചിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡീസലിന്റെ വില കുറയ്ക്കുന്നത്. 2009 ജനുവരി 20നാണ് അവസാനമായി ഡീസല്‍ വില കുറച്ചത്. രണ്ട് രൂപ കുറച്ചപ്പോള്‍ അന്ന് 30.86 രൂപയായിരുന്നു ഡീസലിന്റെ വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.