മനോജ് വധം: നാലു പ്രതികളെ തിരിച്ചറിഞ്ഞു

Wednesday 1 October 2014 9:06 pm IST

കണ്ണൂര്‍ : ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെ കൂടി  തിരിച്ചറിഞ്ഞു. കതിരൂരിലെ ജിതേഷ്, സുജിത്, വിനു വേറ്റുമ്മല്‍ സ്വദേശി ഷിബിന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പ്രതികള്‍ നാലുപേരും സിപിഎം അനുഭാവികളാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 16 ആയി. കേസിലെ ഒന്നാം പ്രതി വിക്രമന്‍, പ്രഭാകരന്‍,  പ്രകാശന്‍ എന്നിവരുടെ പേരുവിവരങ്ങള്‍ നേരത്തെ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു. കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ബിജെപി വിട്ട് സിപിഎമ്മില്‍ എത്തിയ എ.അശോകനും നോട്ടീസ് നല്കിയിട്ടുണ്ട്.  ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. ഇവര്‍ക്കായി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.