കൊച്ചി: മാധ്യമങ്ങള്‍ക്ക് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
എല്ലാ പ്രമുഖ ദൃശ്യ അച്ചടി മാധ്യമങ്ങള്‍ക്കും എറണാകുളം പ്രസ് ക്ലബിനും നോട്ടീസ് അയക്കും.
കേസുകളില്‍ വാദം നടക്കുമ്പോള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അഡ്വക്കേറ്റ് ജനറലും ബാര്‍ കൗണ്‍സിലും കോടതിയ്ക്ക് വിശദീകരണം നല്‍കിയിരുന്നു.
അതിനിടെ, കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട കേസില്‍ മകാടതി പരാമര്‍ശമെന്ന പേരില്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതെന്ന ആരോപണത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക നോട്ടീസ് അയക്കാനും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: