ആറന്മുള: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ 51 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കെജിഎസ് ഗ്രൂപ്പിന് വില്ക്കാന് സര്‍ക്കാര്‍ നീക്കം.
പൊതു റോഡ്, തോട്, കുളം തുടങ്ങിയവ അടങ്ങുന്ന 72 കോടി രൂപ വില മതിക്കുന്ന സര്‍ക്കാര്‍ ഭൂമിയാണ് കെജിഎസിന് വെറും 12 കോടി രൂപയ്ക്ക് വില്‍ക്കുന്നത്. ഇത് സംബന്ധിച്ച് കോഴഞ്ചേരി തഹസീല്‍ദാര്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ പുറത്ത് വിട്ടു.
ആറന്മുള, മല്ലപ്പുഴശേരി, കിടങ്ങന്നൂര്‍ വില്ലേജുകളിലെ ജനങ്ങള്‍ ഉപയോഗിക്കുന്ന പൊതുറോഡ്, കുളം, തോട് തുടങ്ങിയവ അടങ്ങുന്ന സര്‍ക്കാര്‍ ഭൂമിയാണ് കെജിഎസ് ഗ്രൂപ്പിന് വില്‍ക്കുന്നത്. കോഴഞ്ചേരി ചെങ്ങന്നൂര്‍ റോഡിന്റെ ഒരു ഭാഗവും നാലു പഞ്ചായത്ത് റോഡുകളും ഈ ഭൂമിയില്‍ ഉള്‍പ്പെടുന്നുണ്ട്.
ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ 51 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കെജിഎസ് ഗ്രൂപ്പിന് വില്‍ക്കാം എന്ന് ചൂണ്ടിക്കാട്ടിയാണ് കോഴഞ്ചേരി തഹസീല്‍ദാര്‍ ജില്ലാഭരണകൂടം വഴി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: