ഫോണ്‍ വിവാദം: പിള്ളയ്ക്ക്‌ നാല്‌ ദിവസം അധിക തടവ്‌

Friday 7 October 2011 12:31 am IST

തിരുവനന്തപുരം: തടവില്‍ കഴിയവെ ഫോണ്‍ വിളിച്ച സംഭവത്തില്‍ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയ ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ തടവ്‌ കാലാവധി നാല്‌ ദിവസം കൂടി നീട്ടി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറങ്ങി. തടവിലായിരിക്കെ പിളള ചട്ടം ലംഘിച്ചു ഫോണ്‍ ചെയ്തെന്ന ജയില്‍ വെല്‍ഫെയര്‍ ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ്‌ നടപടി. പിള്ളയുടെ ശിക്ഷാ കാലാവധി ജനുവരി രണ്ടിന്‌ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ശിക്ഷാ കാലാവധി നാല്‌ ദിവസം കൂടി നീട്ടിയതോടെ അദ്ദേഹത്തിന്‌ ജനുവരി ആറിനെ പുറത്തിറങ്ങാനാവൂ.
കിംസ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിള്ള ഒരു മാധ്യമ പ്രവര്‍ത്തകനോട്‌ നടത്തിയ ഫോണ്‍ സംഭാഷണമാണ്‌ നടപടിക്ക്‌ കാരണം. പിള്ളയുടെ ഫോണ്‍ നമ്പറില്‍ നിന്നും നിരവധി കോളുകളാണ്‌ ദിവസവും പോകുന്നതെന്ന്‌ പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.