കോട്ടയം: കൊല്ലാട്- തിരുവാര്‍പ്പ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ കെ.ജി.സുരേന്ദ്രന് മര്‍ദ്ദനമേറ്റു. ഇന്നലെ രാവിലെ 9.30ന് തിരുവാര്‍പ്പിലേക്ക് പോകുകയായിരുന്ന ബസിന്റെ പിറകെ സ്കൂട്ടറില്‍ വന്ന കോണ്‍ഗ്രസ് നേതാവാണ് മര്‍ദ്ദിച്ചത്. സ്കൂട്ടറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.
ടൗണില്‍ ജില്ലാ ബാങ്കിന്റെ മുന്‍വശം ബസിന്റെ കുറുകെ സ്കൂട്ടര്‍ നിര്‍ത്തി ഡ്രൈവര്‍ വശത്തെ വാതില്‍ തുറന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സുരേന്ദ്രന് പറയുന്നു. സുരേന്ദ്രനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ ഇന്ന് രാവിലെ 10ന് മുമ്പ് അറസ്റ്റി ചെയ്തില്ലെങ്കില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: