കോട്ടയം: ദേശീയ സന്നദ്ധ രക്തദാനദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 1ന് രാവിലെ 11.30ന് കോട്ടയം ബസേലിയസ് കോളേജ് സെമിനാര്‍ ഹാളില്‍ ജോയി എബ്രഹാം എംപി നിര്‍വ്വഹിക്കും. മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അജിത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കോളേജ് പ്രിന്‍സിപ്പല്‍ ജേക്കബ് കുര്യന് ഓണാട്ട് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
രാവിലെ 10ന് ബസേലിയസ് കോളേജില്‍ നടക്കുന്ന രക്തദാനക്യാമ്പ് രക്തം നല്‍കിക്കൊണ്ട് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കളക്ട്രേറ്റ് പരിസരത്ത് നിന്നാരംഭിക്കുന്ന ബോധവത്ക്കരണ റാലിയും അദ്ദേഹം ഫഌഗ് ഓഫ് ചെയ്യും.
കോട്ടയം മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ഫ്രാന്‍സിസ് ജേക്കബ്, കൗണ്‍സിലര്‍ അനീഷ തങ്കപ്പന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാഭായി, എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.എന്‍. വിദ്യാധരന്, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്. രാജന്, ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സപ്ന സനല്‍, മാസ് മീഡിയ ഓഫീസര്‍ കെ.എന്‍. ചന്ദ്രന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: