പട്ടിക്കൂട്: സ്‌കൂള്‍ പൂട്ടുന്നതോ പരിഹാരം

Wednesday 1 October 2014 10:03 am IST

കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവം തെറ്റ് തന്നെയാണ്. പക്ഷേ എടുത്തോ പിടിച്ചോ എന്ന് പറഞ്ഞു സ്‌കൂള്‍ അടച്ചു പൂട്ടുന്നതിനോട് യോജിക്കാന്‍ വയ്യ. 25 വര്‍ഷമായി നടത്തിവരുന്ന സ്‌കൂളിന്റെ അംഗീകാരം ഇപ്പോള്‍ പരിശോധിക്കുന്നതിന്റെ യുക്തി മനസിലാവുന്നില്ല. അംഗീകാരം ഇല്ലാതെ 25 വര്‍ഷം കുട്ടികളെ പഠിപ്പിച്ച സ്‌കൂള്‍ മാനേജ്‌മെന്റിനെ പോലെ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കുറ്റക്കാരാണ്. എല്ലാ കുറ്റവും സ്‌കൂള്‍ മാനേജ്‌മെന്റിന്റെ തലയില്‍ കെട്ടിവച്ചു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ വെറുതെ വിടുന്നത് ശരിയല്ല. മാത്രമല്ല ആ സ്‌കൂളിലെ ബാക്കി ഉള്ള കുട്ടികള്‍ എങ്ങനെ എവിടെ പഠിക്കും ? മുഹമ്മദ് ബഷീര്‍ സ്‌ക്കൂളിന് വേണ്ട യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെയില്ല. എന്നിരിക്കെ വിദ്യാഭ്യാസ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ ഇതുവരെ എവിടെ ആയിരുന്നു? ഇതു പോലെ അടുത്ത പട്ടികൂട് കണ്ടു കുട്ടിയെ പൂട്ടി ഇട്ടാലേ ഇവരൊക്കെ വെളിയില്‍ വരികയുള്ളോ? സുഗതന്‍ തങ്കപ്പന്‍ ഇരുപത്തഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് അംഗീകാരം ഉണ്ടോയെന്നു പരിശോധിക്കും... അപ്പോള്‍ ഇത്രേം നാള്‍ എന്നാ ചെയുകയായിരുന്നു ഡി ഡി ഇ സാറേ... സ്‌കൂള്‍ പൂട്ടിയാല്‍ അതില്‍ പഠിക്കുന്ന ബാക്കി കുട്ടികളെ എന്ത് ചെയ്യും ...ടീച്ചര്‍ തെറ്റ് ചെയ്താല്‍ ടീച്ചറെ പൂട്ടണം കുട്ടികളുടെ ഭാവി തുലാസിലാക്കല്ലേ. വിമല്‍ മലയില്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.