ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയുടെ അഭിമാന താരം മേരി കോമിന് സ്വര്‍ണം. 51 കിലോ വിഭാഗം ഫൈനലില്‍ കസാഖിസ്ഥാന്റെ ഷെയ്ന ഷെകര്‍ബെകോവയെ തോല്പിച്ചാണ് മേരി സ്വര്‍ണം സ്വന്തമാക്കിയത്. ഇഞ്ചിയോണില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന ഏഴാമത്തെ സ്വര്‍ണമാണിത്.
ആദ്യ റൗണ്ടില്‍ എതിരാളിയെക്കാള്‍ പോയിന്റില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു മേരിക്കോം സ്വര്‍ണ സനേട്ടത്തിലേയ്ക്ക് തിരിച്ചു വരവ് നടത്തിയത്. ഉജ്ജ്വല ഫോം പുറത്തെടുത്ത മേരി കോം പിന്നീടുള്ള റൗണ്ടുകളില്‍ മുന്നേറി കൊണ്ടിരുന്നു. മികച്ച പഞ്ചുകള്‍ പുറത്തെടുത്ത മേരി കസാഖ് താരത്തേക്കാള്‍ നാല് പോയിന്റ് അധികം നേടിയാണ് സ്വര്‍ണം കൈപിടിയിലൊതുക്കിയത്. സ്ക്കോര്‍- 27-30,. 29-28, 30-27, 30-27
പ്രതികരിക്കാൻ ഇവിടെ എഴുതുക: