കല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്ഫോടനം. ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഇവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഹൂഗ്ലി ജില്ലയിലെ ചപ്താ ഗ്രാമത്തിലാണ് സംഭവം.
സ്ഫോടത്തെ തുടര്‍ന്ന് ഉണ്ടായ വന്‍ അഗ്നിബാധയില്‍ പുല്ല് മേഞ്ഞ മേല്‍ക്കൂരയ്ക്ക് തീ പിടിക്കുകയായിരുന്നു ഇത് അപകടത്തിന്റെ ആഘാതം കൂട്ടി.ലൈസന്‍സ് ഇല്ലാതെയായിരുന്നു പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് മേധാവി ദേവശ്രീ സന്യാല്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പടക്കനിര്‍മാണശാല ഉടമസ്ഥനു വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്ജ്ജിതമാക്കിയിട്ടുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: