സംസ്ഥാനത്ത് വൈദ്യുതി മീറ്റര്‍ വാടക കുറച്ചു

Wednesday 1 October 2014 6:46 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത്് വൈദ്യുതി മീറ്റര്‍ വാടക കുറച്ചു. സിംഗിള്‍ ഫേസ് മീറ്ററിന്റെ വാടക പത്തു രൂപയില്‍ നിന്ന് ആറു രൂപയായി കുറച്ചു. ത്രീഫേസ് മീറ്ററിന്റേത് 20 രൂപയില്‍ നിന്ന് 15 രൂപയാക്കി. പുതിയ നിരക്കുകള്‍ ഇന്നു മുതല്‍ നിലവില്‍ വന്നതായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. ഇതു കൂടാതെ വൈദ്യുതി കമ്പനിയുടെ പ്രസരണ-വിതരണ ശൃംഖല ഉപയോഗിക്കുന്നവര്‍ക്കുള്ള ട്രാന്‍സ്മിഷന്‍ ചാര്‍ജ്ജ് യൂണിറ്റിനൊന്നിന് 26 പൈസയും റീലിങ്ങ് ചാര്‍ജ്ജ് 32 പൈസായുമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.