കായംകുളം നഗരത്തിലെ അഞ്ച് കടകളില്‍ മോഷണം

Wednesday 1 October 2014 7:55 pm IST

കായംകുളം: നഗരത്തിലെ അഞ്ച് കടകളില്‍ മോഷണം കായംകുളം പ്രതാംഗമൂട് ജങ്ഷനിലെ അഞ്ചു കടകളിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. ഓട് ഇളക്കിയും ഷട്ടറുകളുടെ പൂട്ട് അറുത്തുമാറ്റിയും അകത്തുകടന്നാണ് മോഷണം നടന്നിട്ടുള്ളത്. മെഡിക്കല്‍ ഷോപ്പില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണമാലയും അപഹരിച്ചു. മറ്റു കടകളില്‍ നിന്നും വിലകൂടിയ സാധനങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളുമാണ് നഷ്ടപ്പെട്ടത്. കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.