പഥസഞ്ചലനം നടത്തി

Friday 7 October 2011 12:09 am IST

മരട്‌: വിജയദശമിയോടനുബന്ധിച്ച്‌ മരടില്‍ രാഷ്ട്രീയ സ്വയംസേവക സംഘം പഥസഞ്ചലനം നടത്തി. ഗണവേഷധാരികളായ നൂറുകണക്കിന്‌ സ്വയംസേവകര്‍ റൂട്ട്‌ മാര്‍ച്ചില്‍ അണിനിരന്നു. ചമ്പക്കരയില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം തുരുത്തിക്ഷേത്രം, പാണ്ടവത്ത്‌ റോഡ്‌ വഴി മരട്‌ കൊട്ടാരം ക്ഷേത്രത്തിന്‌ മുന്‍പിലെത്തി സമാപിച്ചു. സമാപന ചടങ്ങില്‍ സംഘ അധികാരികള്‍ പ്രഭാഷണം നടത്തി.