മറയൂര്‍(ഇടുക്കി): പുള്ളിമാനെ കൊന്നുകറിവച്ച കേസില്‍ 7 പേര് അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശി നാഗരാജ് (25), മറയൂര്‍ മേലാടി സ്വദേശി ഗണേശന് (45), ഉസലംപെട്ടി സ്വദേശി മുരുകന് (50), മറയൂര്‍ നാച്ചിവയല്‍ സ്വദേശി മുരുകന് (46), മേലാടി സ്വദേശികളായ തമിഴ് സെല്വന് (59), മാധവന്‍പിള്ള (65), മഞ്ഞപ്പെട്ടി സ്വദേശി തങ്കവേല്‍ എന്നിവരെയാണ് മൂന്നാര്‍ ഡി.എഫ്.ഒ. സാബി വര്‍ഗ്ഗീസ്, കാന്തല്ലൂര്‍ റെയിഞ്ച് ഓഫീസര്‍ വിപിന്‍ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് സംഘം പിടികൂടിയത്.
തിങ്കളാഴ്ച വൈകിട്ട് കരിമ്പിന്തോട്ടത്തിലെത്തിയ പുള്ളിമാനെ ഓടിച്ചിട്ട് പിടികൂടി കൊല്ലുകയായിരുന്നു. പിന്നീട് ഇറച്ചി വീതംവച്ചെടുത്തു. ഫോറസ്റ്റ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ മൂന്നുകിലോ ഇറച്ചി കണ്ടെടുത്തു. കരിമ്പിന്തോട്ടം ഉടമയാണ് തങ്കവേല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: