കണ്ണൂര്‍: കേരളത്തിലെ സിപിഎമ്മിന് ബംഗാള്‍ ഘടകത്തിന്റെ ഗതി വരുമെന്ന് കെപിസിസി പ്രസിഡണ്ട് വി.എം.സുധീരന് പറഞ്ഞു. കണ്ണൂരില്‍ മുന്‍ മന്ത്രി എന്‍.രാമകൃഷ്ണന്റെ രണ്ടാം ചരമ വാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ സിപിഎം ഇപ്പോള്‍ നാലാം സ്ഥാനത്താണ്. തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശുപോലും തിരിച്ചുകിട്ടാത്ത അവസ്ഥയിലേക്ക് സിപിഎം കൂപ്പു കുത്തിയിരിക്കുകയാണ്. നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് അണികള്‍ സിപിഎമ്മില്‍ നിന്ന് കൊഴിഞ്ഞ് പോകുന്നത്. കേരളത്തിലെ ജനങ്ങള്‍ സിപിഎമ്മില്‍ നിന്നകലുകയാണ്. കേരളത്തിലെ സിപിഎം രാഷ്ട്രീയം അക്രമ രാഷ്ട്രീയമായി മാറിയിരിക്കുകയാണ്. സിപിഎമ്മിന്റെ രാഷ്ട്രീയ അടിത്തറ ഇളകിയിരിക്കുകയാണ്. സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: