സ്വച്ഛഭാരതം പദ്ധതി: ഇന്നു മുതല്‍ ബിജെപിയുടെ നേതൃത്വത്തില്‍ പരിസര ശുചീകരണം

Thursday 2 October 2014 10:22 am IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സ്വച്ഛഭാരതം പദ്ധതി പ്രകാരം ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പരിസര ശുചികരണം നടത്തും. ഗാന്ധി ജയന്തി ദിനമായ ഇന്നു മുതല്‍ 11വരെ നടക്കുന്ന പരിസര ശുചീകരണ പദ്ധതി പൊതുജന പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ അറിയിച്ചു. ഇന്ന് ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ ശുചീകരണത്തിനായി ഇറങ്ങുമ്പോള്‍ കേരളത്തില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ മുതല്‍ പ്രവര്‍ത്തകര്‍ വരെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകും. പൊതു സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, ആശുപത്രികള്‍, നിരത്തുകള്‍, ആവാസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ബിജെപി പ്രവര്‍ത്തകരും അനുഭാവികളും ഇന്നുമുതല്‍ 11വരെ നടക്കുന്ന ശുചീകരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും നേതൃത്വ പരമായ പങ്കുവഹിക്കുകയും ചെയ്യുമ്പോള്‍ രാഷ്ട്രീയത്തിനതീതമായി സര്‍വ്വ ജനങ്ങളെയും സ്വച്ഛഭാരതം പദ്ധതിയില്‍ പങ്കാളികളാക്കുമെന്നും വി.മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.