'വാഗീശ്വരി' പ്രകാശനം ചെയ്തു

Wednesday 1 October 2014 11:30 pm IST

കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബിക സരസ്വതിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 'ജന്മഭൂമി' പുറത്തിറക്കിയ നവരാത്രി പതിപ്പ് 'വാഗീശ്വരി'യുടെ പ്രകാശനം ഇന്നലെ വൈകുന്നേരം ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു. ക്ഷേത്രത്തിലെ നാട്യമണ്ഡപത്തില്‍ കേരള സംഗീത നാടക അക്കാദമി ഗുരുപൂജാ പുരസ്‌കാര ജേതാവ് കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ പനച്ചിക്കാട് ദേവസ്വം മാനേജര്‍ കരുനാട്ടില്ലത്ത് കെ.എന്‍. നാരായണന്‍ നമ്പൂതിരിക്ക് ആദ്യകോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍ ആമുഖപ്രഭാഷണം നടത്തി. ദേവസ്വം അസിസ്റ്റന്റ് മാനേജര്‍ കെ. വി. ശ്രീകുമാര്‍, ജന്മഭൂമി യൂണിറ്റ് മാനേജര്‍ സി.ബി. സോമന്‍, ഡവല്പ്‌മെന്റ് മാനേജര്‍ എം.വി. ഉണ്ണികൃഷ്ണന്‍, കോര്‍പ്പറേറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ കോര, അസി. മാര്‍ക്കറ്റിംഗ് മാനേജര്‍ എ.സി. സുനില്‍കുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ഒ.ആര്‍. ഹരിദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.