ചേര്‍ത്തല: ദേശീയപാതയില്‍ ചേര്‍ത്തല എക്സറേ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മരണം. ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പുലര്‍ച്ചെ അഞ്ച് മണിയോടെ നടന്ന അപകടത്തില്‍ അമ്പലപ്പുഴ കക്കാഴം സ്വദേശികളായ വരുണ്‍ജിത്ത്, അനുരാജ്, ജിതിന് എന്നിവരാണ് മരിച്ചത്. വരുണ്ജിത്തായിരുന്നു ജീപ്പ് ഓടിച്ചിരുന്നത്.
ആലപ്പുഴയില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: