കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് കോട്ടൂര്‍ പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് മുങ്ങിമരിച്ചു.
കോട്ടൂര്‍ പുതുപ്പറമ്പില്‍ ചാള്‍സിന്റെ മകള്‍ ജോയ്സി(12), ഇവരുടെ ബന്ധുക്കളായ അല്‍ഫോന്‍സ(29), അഞ്ജന(12) എന്നിവരാണ് മരിച്ചത്.
അവധി ദിവസമായതിനാല്‍ ബന്ധുവീട്ടിലെത്തിയ ഇവര്‍ രാവിലെ 10 മണിയോടെയാണ് അപകടത്തില്‍പെട്ടത്.
ഒഴുക്കില്‍പെട്ട ജോയ്സിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പെട്ടത്.
പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ വിട്ടുകൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: