ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ബോക്സിംഗ് 91 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സതീശ് കുമാറിന് വെങ്കലം.
സെമിയില്‍ കസഖ് താരം ഇവാന് ഡിച്ച്കോയോട് പരാജയപ്പെട്ടതോടെയാണ് സതീഷിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
ബോക്സിങ്ങില്‍ ഇന്നലെ വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മേരി കോം കാസാഖിസ്ഥാന്റെ ഷൈന ഷെകര്ബെക്കോവയെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയിരുന്നു.
ഏഷ്യന്‍ ഗെയിംസ് ബോക്സിങ്ങില്‍ ഇന്ത്യയ്ക്ക് ഇതുവരെയായി ഒരു സ്വര്‍ണവും മൂന്ന് വെങ്കലവും അടക്കം നാല് മെഡലാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: