കോഴിക്കോട്:ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരത പദ്ധതിയുടെ ഭാഗമായി കോഴിക്കോട് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന് നേതൃത്വം നല്കി.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നിന്നാരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി.രഘു, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ്ബാബു, മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ എന്നിവരും പങ്കുചേര്‍ന്നു.
തുടര്‍ന്നുള്ള ദിവസങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മുരളീധരന് പറഞ്ഞു. തുടര്‍ന്ന് ബീച്ച് ജനറല്‍ ആശുപത്രിയിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: