പൂനെയില്‍ 18കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Thursday 2 October 2014 4:46 pm IST

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ പതിനെട്ടുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മാല്‍ധാക്ക ചൗക്കില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. മറ്റൊരു നഗരത്തിലെ കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സുഹൃത്തിനെ കാണാനാണ് പൂനെയിലെത്തിയത്. ബാബാസാഹെബ് അംബേദ്കര്‍ ഭവനു സമീപത്തുവച്ച് വഴിതെറ്റിയ പെണ്‍കുട്ടി സഹായത്തിനായി മാല്‍ധാക്ക ചൗക്കിലുണ്ടായിരുന്ന നോവലിനെ സമീപിച്ചു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് പെണ്‍കുട്ടി കൂട്ടുകാരിയെ വിളിച്ചു വഴി മനസിലാക്കി. ഈ സമയം, സഹായം വാഗ്ദാനം ചെയ്ത നോവല്‍ പെണ്‍കുട്ടിയെ ഖാദ്കി മേഖലയിലെ വിജനമായ റേഞ്ച് ഹില്‍സ് എസ്റ്റേറ്റിലെത്തിച്ച ശേഷം മാനഭംഗത്തിനിരയാക്കുകയായിരുന്നു. ഇതോടൊപ്പം പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും ഇയാള്‍ പകര്‍ത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ രണേ്ടകാലോടെ രക്ഷപെട്ട് തൊട്ടടുത്ത പെട്രോള്‍ പമ്പിലെത്തിയ പെണ്‍കുട്ടി അവിടെയുണ്ടായിരുന്ന പോലീസുകാരോട് സഹായം തേടി. തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടി പരാതി തയാറാക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.