കൊല്‍ക്കത്തയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

Thursday 2 October 2014 4:50 pm IST

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ആളപായമില്ല. നാല്‍പതു പേരുമായി പോകുകയായിരുന്ന കൊല്‍ക്കത്ത സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസിനാണ് തീപിടിച്ചത്. തെക്കന്‍ കോല്‍ക്കത്തയിലെ ദേശപ്രിയ പാര്‍ക്കിനു സമീപത്തായിരുന്നു സംഭവം. ദുര്‍ഗാപൂജയ്ക്കായി നൂറുകണക്കിനു ജനങ്ങള്‍ ദേശപ്രിയ പാര്‍ക്കില്‍ ഒന്നിച്ചുകൂടിയതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍തന്നെ സ്ഥലത്തെത്തിയ അഗ്നിശമനസേനാ യൂണിറ്റുകള്‍ തക്കസമയത്ത് തീയണച്ചതിനാല്‍ വന്‍ അപകടമൊഴിവായി. എന്‍ജിനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.