ന്യൂദല്‍ഹി: ശുചീകരണത്തിന് മാതൃക കാട്ടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിക്കുന്നതായി അറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍ ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തു.
ഇന്ത്യയെ മാലിന്യവിമുക്തമാക്കുക എന്നത് മഹത്തായ കാര്യമാണെന്നും എല്ലാവരും അതിനു തയാറാകണമെന്നും സച്ചിന് അറിയിച്ചു.
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ട്വിറ്ററിലൂടെ മോദിയുടെ ക്ഷണം സ്വീകരിച്ചു. ശശി തരൂര്‍, കമല്‍ ഹാസന്, ബാബാ രാംദേവ്, പ്രിയങ്ക ചോപ്ര, അനില്‍ അംബാനി തുടങ്ങി വിവിധ മേഖലകളിലെ ഒമ്പതു പ്രമുഖരെയാണ് പ്രധാനമന്ത്രി ക്ഷണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: