തിരഞ്ഞെടുപ്പ് തോല്‍വി: സംഘടനാ പ്രശ്‌നങ്ങള്‍ കാരണമെന്ന് പിണറായി

Friday 3 October 2014 12:56 pm IST

തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് സംഘടനാ പ്രശ്‌നങ്ങളും കാരണമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍  താല്‍വിയേക്കുറിച്ച് സംസ്ഥാന സമിതി വിശദമായ പരിശോധന നടത്തി. തിരഞ്ഞെടുപ്പില്‍ കടുത്ത ജാതി മത വികാരം ആളിക്കത്തിച്ചതായും പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നൂനപക്ഷത്തിനെതിരെ നീക്കമുണ്ടായതായും ന്യൂനപക്ഷത്തിനുള്ളില്‍ തീവ്രവാദ നിലപാടുള്ളവരും തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചെന്നും അദ്ദേഹം പറഞ്ഞു.നികുതി വര്‍ദ്ധനക്കെതിരെ കര്‍ശന നിലപാടുമായി മുന്നോട്ടു പോകും.  എട്ടാം തിയ്യതി മുതല്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.