കാശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

Friday 3 October 2014 1:11 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ക്കന്‍ കശ്മീരില്‍ അവന്തിപൂര്‍ ജില്ലയിലെ ചര്‍സൂ ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിനിടെയാണ് ഭീകരുടെ ഒളിസങ്കേതം കണ്ടെത്തിയതും ആക്രമണം ഉണ്ടായതും. വധിക്കപ്പെട്ടവരിലൊരാള്‍ ഹിസ്ബുള്‍ മുജാഹിദിന്റെ മുതിര്‍ന്ന കമാന്‍ഡറാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ, ഇന്നലെ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ചില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ആറു പേര്‍ക്ക് പരുക്കേറ്റിരുന്നു. പാക്ക് സൈന്യം പ്രകോപനമൊന്നുമില്ലാതെ വെടിവയ്ക്കുകയായിരുന്നുവെന്നും ആക്രമണത്തില്‍ ആറു സാധാരണക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.