ഇക്കഴിഞ്ഞ കന്നി 06 (സപ്തംബര്‍ 22)ലെ ‘സംസ്കൃതി’യില്‍ നവരാത്രിവ്രതം എന്ന തുടര്‍ വിവരണം (ലേഖകന്‍ ഡോ. കെ. ബാലകൃഷ്ണവാര്യര്‍) അമേരിക്കന്‍ ഐക്യനാട്ടില്‍ വസിക്കുന്ന എന്റെ ഇളയ മകള്‍ക്ക് എന്നിലൂടെ ഏറെ പ്രയോജനകരമായി. ബാലവികാസ കേന്ദ്രം എന്ന സാംസ്കാരിക ക്ഷേത്രത്തിലെ ബാല- കിശോര്‍ കുട്ടികള്‍ക്ക് ഞായറാഴ്ചകളില്‍ രണ്ടുമണിക്കൂര്‍ എന്റെ മകളും ഭാരതീയ സംസ്കൃതിയെ കുറിച്ച് വിവരിക്കാറുണ്ട്.
സപ്തംബര്‍ 28ലെ പഠനവേളയില്‍ നവരാത്രിയില്‍ ഓരോ ദിനത്തിലും ഏതുരൂപത്തിലാണ് ദേവിയെ പൂജിക്കേണ്ടത് എന്നു പറഞ്ഞുകൊടുക്കുന്നതിനായി നവനാമങ്ങളറിയാന് 26ന് എന്നെ മകള്‍ ഫോണില്‍ വിളിച്ചു. എന്റെ ഓര്‍മ്മയില്‍ നാമങ്ങളുണ്ടെങ്കിലും തെറ്റാതിരിക്കുവാനായി 22/9ലെ ലേഖനത്തില്‍ ചേര്‍ത്ത കുമാരി മുതല്‍ സുഭദ്രാവരെയുള്ള നവനാമങ്ങള്‍ ഞാന്‍ ‘ജന്മഭൂമി’ പത്രം കണ്ടെടുത്ത് നോക്കി വായിച്ച് മകളെ കേള്‍പ്പിച്ചു. രണ്ടുപേരും സന്തുഷ്ടരായി.
എന്നാല്‍ ഇന്നലത്തെ 28/9 ‘സംസ്കൃതി’യിലെ ശ്രീമതി ഭാനുമതി അമ്മയുടെ തുടര്‍ ‘നവരാത്രി മാഹാത്മ്യം’ വിവരണത്തിലെ, ആദ്യവിവരണം പൂര്‍ണ്ണമായിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. ഒരു അക്ഷരത്തിലോ വാക്കിലോ അടങ്ങിയിരിക്കുന്ന അര്‍ത്ഥം വിവരിക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാക്കുന്നവിധത്തിലാകണം. ‘പ്ര’ എന്നാല്‍ പ്രകൃഷ്ടമായത്- ഉത്കൃഷ്ടമായത് എന്നാണ് അര്‍ത്ഥമെന്ന് അവര്‍ വിവരിക്കുന്നു. പ്രകൃഷ്ടമായത് -ഉത്കൃഷ്ടമായത് എന്നതില്‍നിന്ന് സാധാരണക്കാര്‍ക്ക് എന്തു മനസ്സിലാകുമെന്ന് ലേഖിക കരുതിയിട്ടുണ്ടാവുകയില്ല.
ഞാന്‍ മനസ്സിലാക്കിയിടത്തോളം സംസ്കൃത ഭാഷയിലെ ‘പ്ര’ എന്ന പദത്തിന് അര്‍ത്ഥം ആരംഭം എന്നാണ്. ‘ഭാതം'(വെളിച്ചം) എന്നതിനുമുന്പില് ‘പ്ര’ എന്നുചേര്‍ത്താല്‍ പ്രഭാതം എന്നാകും. വെളിച്ചത്തിന്റെ ആരംഭം എന്നര്‍ത്ഥം. ‘ദേശം’ എന്നതിനു മുന്പില് ‘പ്ര’ വന്നാല്‍ പ്രദേശം ദേശമാകുന്നതിന് മുന്‍പുള്ള സ്ഥിതി എന്നര്‍ത്ഥം. അതുപോലെയാണ്, പ്രദോഷം, പ്രകോപം എന്നിവയൊക്കെ. സംസ്കൃത ഭാഷയിലെ ഈ ‘പ്ര’ യാണ് ആംഗലഭാഷയില്‍ ജഞഋ എന്നായത്. പ്രദീപ്, പ്രദക്ഷിണം (തെക്കുദിശയില് ആദ്യം തിരിയുന്ന), പ്രശോഭിതം ഒത്തിരി പദങ്ങള്‍ നിരത്താന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: