അഹങ്കാരം വളരുന്തോറും വലിയ ഒരു പര്വ്വതശിഖരത്തോളം ഉയര്‍ന്ന്, ആത്മീയതയാകുന്ന മന്ദമാരുതനെ കടന്നുപോകാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തുന്നു. അഹന്ത ഈശ്വരനുമൊത്തുള്ള നിന്റെ ജീവിതത്തിന്റെ അന്ത്യം വരുത്തുന്നു. ഭഗവാനെ അറിയുവാന്‍, വിനയവും പ്രേമവുമാണ് ആദ്യത്തെ ചവിട്ടൂപടികള്. ഓര്‍ക്കുക അഹന്തയാകുന്ന ഈ പര്‍വ്വതത്തിന്റെ മുകളില്‍ നീ നില്ക്കുമ്പോള് ഏകാന്തതയുടെ തണുപ്പില്‍ നീ ഒറ്റപ്പെട്ടുപോകും. ഉന്നതങ്ങളില്‍നിന്നു
നോക്കുമ്പോള്‍ താഴെയുളള എല്ലാം തീരെ ചെറുതും നിറം മങ്ങിയതായും കാണപ്പെടുന്നു. കാരണം, മായ, നീ വളരെ ഉയരമുളളവളും വലിയവളും ആണ് എന്ന തോന്നല്‍ നിന്നിലുളവാക്കും. ബാക്കി ഉള്ളവരെയെല്ലാം, ചെറുതും നിസ്സാരന്മാരായും തോന്നിപ്പിക്കും. ഈ കപടമായ ഉയരങ്ങളില്നിന്നും താഴെ ഇറങ്ങൂ. മുട്ടുകുത്തി നിന്ന് സമസ്തവും നോക്കിക്കാണുക. അപ്പോള്‍ എല്ലാം വ്യക്തമായും സ്പഷ്ടമായും കാണാന്‍ സാധിക്കും. നിന്നിലുളള ഗര്‍വ്വ് വളരെ നിസ്സാരമാണെന്ന് തോന്നുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: