പത്മനാഭ സ്വാമി ക്ഷേത്രം : ജില്ലാ ജ‍ഡ്ജിക്കെതിരെ അമിക്കസ് ക്യൂറി

Saturday 4 October 2014 10:46 am IST

ന്യൂദല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രം ഭരണ സമിതി അധ്യക്ഷയായ ജില്ലാ ജ‍ഡ്ജി കെ.പി. ഇന്ദിരയ്ക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വിമര്‍ശനം. ജില്ലാ ജ‍ഡ്ജി ചുമതല മറന്നു പ്രവര്‍ത്തിക്കുന്നുവെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ ജഡ്ജിയുടെ പ്രവര്‍ത്തനം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്കു തടസമാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍ പൊലിസ് സുരക്ഷാ സന്നാഹവുമായാണു ജില്ലാ ജ‍ഡ്ജി എത്തുന്നത്. ഇതു ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കു പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം കാര്യഷമമാക്കണം. ഇതിനായി ശക്തമായ ഇടപെടല്‍ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും റിപ്പോര്‍ട്ട് പറയുന്നു. നവംബര്‍ 11നാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ച കേസ് സുപ്രീംകോടതി ഇനി പരിഗണിക്കുന്നത്. അതിനു മുന്‍പ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്ഷേത്രത്തിന്റെ മൂല്യ നിര്‍ണയം സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ട് സിഎജി വിനോദ് റായ് ഈ മാസം സമര്‍പ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.