ബാറുകള്‍ പൂട്ടിയ ശേഷം സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറഞ്ഞു

Saturday 4 October 2014 12:16 pm IST

കൊച്ചി: ബാറുകള്‍ പൂട്ടിയ ശേഷം സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറഞ്ഞുവെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ 98.4 ലക്ഷം കെയ്സ് മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 99.5 ലക്ഷം കെയ്സാണെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 418 ബാറുകള്‍ പൂട്ടിയ ശേഷം സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യ വില്‍പനയില്‍ ഒരു ശതമാനം കുറവുണ്ടായി. ബിയറിന്റെ വില്‍പനയില്‍ ആറ് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 40.4 ലക്ഷം കെയ്സാണ് ഏപില്‍ - ആഗസ്റ്റ് കാലയളവില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 42.47 ലക്ഷം കെയ്സായിരുന്നെന്നും കോര്‍പ്പറേഷന്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. ബാറുകള്‍ അടച്ചശേഷം സംസ്ഥാനത്തെ മദ്യ ഉപയോഗം വര്‍ധിച്ചുവെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ വ്യക്തമായ കണക്കുകള്‍ നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്നാണ്പുതിയ സത്യവാങ്ങ്മൂലം ഹാജരാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.