മലബാര്‍ എക്സ്‌പ്രസില്‍ യാത്രക്കാരിയുടെ 25 പവന്‍ സ്വര്‍ണം മോഷണം പോയി

Saturday 4 October 2014 4:13 pm IST

തിരുവനന്തപുരം: മലബാര്‍ എക്സ്‌പ്രസില്‍ യാത്ര ചെയ്ത കുടുംബത്തിന്റെ 25 പവന്‍ സ്വര്‍ണം മോഷണം പോയി. തിരുവനന്തപുരം മണക്കാട് സരസ്വതീവിലാസത്തില്‍ പാര്‍വതിയുടേ സ്വര്‍ണാ‍ഭരണങ്ങളാണ് മോഷണം പോയത്. പാര്‍വതിയും കുടുംബവും മൂകാംബികയില്‍ പോയി തിരികെ വരുമ്പോഴാണ് മോഷണം നടന്നത്. ആറ് ബാഗുകള്‍ ഉണ്ടായിരുന്നെങ്കിലും സ്വര്‍ണ്ണമടങ്ങിയ ബാഗ് മാത്രമാണ് മോഷണം പോയത്. എറണാകുളത്ത് വച്ചാണ് മോഷണ വിവരം അറിയുന്നത്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകയായ പാര്‍വതി കുട്ടിക്ക് വിദ്യാരംഭം നടത്താനാണ് മൂകാംബികയ്ക്ക് പോയത്. സംഭവത്തില്‍ തിരുവനന്തപുരം റെയില്‍‌വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.