കുടുക്കവീണയുമായി ഉണ്ണികൃഷ്ണവാരിയര്‍

Tuesday 7 October 2014 10:54 am IST

ഒറ്റക്കമ്പിയുള്ള വീണ, കുടുക്കവീണ എന്ന സംഗീത ഉപകരണവുമായി കാവില്‍ ഉണ്ണികൃഷ്ണവാരിയര്‍. രാമമംഗലത്തെ മാരാര്‍ കുടുംബങ്ങളിലാണ് ഇത് സാര്‍വ്വത്രികമായി കണ്ടുവന്നിരുന്നത്.തൃക്കാമ്പുറം കൃഷ്ണന്‍കുട്ടിമാരാരാണ് ഇടക്കാലത്ത് ഇതിനെ പൊടിതട്ടി പുറത്തെടുത്തത്. തിമിലയില്‍ വിദഗ്ധനായ അദ്ദേഹത്തിന് അതും നിഷ്പ്രയാസമായിരുന്നു. മാരാര്‍ പ്രയോഗിക്കുന്നത് കണ്ടു പഠിച്ചവരാണ് ഇന്ന് ഇതിന്റെ പ്രയോക്താക്കള്‍. അക്കൂട്ടത്തില്‍ ഒരാളാണ് കാവില്‍ ഉണ്ണി. ഒരുമുറി ചിരട്ടയും മുഴുവന്‍ ചിരട്ടയും തന്ത്രിയും മയില്‍പീലി തണ്ടും മാത്രമേ ഇതിന് വേണ്ടു. കീര്‍ത്തനങ്ങളും ഭക്തിഗാനങ്ങളുമടക്കം സഹൃദയരെ അകര്‍ഷിക്കുന്ന വിധത്തില്‍ ഒരുക്കുകയാണ് വാരിയര്‍. ആലുവക്കടുത്ത് കോട്ടുവളളിക്കാവിലെ ഉണ്ണികൃഷ്ണവാരിയര്‍ ഇടക്ക വിദഗ്ധനും അഷ്ടപദി ഗായകനാണ്. ഇടക്കയേക്കാളും പതിന്മടങ്ങ് സാധ്യത താന്‍ ഇതില്‍ കാണുന്നുണ്ടെന്നാണ് വാരിയരുടെ പക്ഷം. സ്വാതി തിരുന്നാളിന്റെയും ത്യാഗരാജ സ്വാമികളുടേയും സമകാലീകനായിരുന്ന ഷഡ്ക്കാല ഗോവിന്ദമാരാരുടെ വംശത്തിലെ ഒട്ടേറെ പ്രതിഭകള്‍ വായിച്ചിരുന്ന വാദ്യോപകരണമായിരുന്നു കുടുക്കവീണ. മനസ്സിലെ സംഗീതത്തിനെ പുറത്തെടുക്കാനുള്ള മാധ്യമമായി വേദികളിലേക്ക് കുടുക്കവീണയുമായി ഉണ്ണികൃഷ്ണ വാരിയര്‍ തന്റെ സംഗീത യാത്ര തുടരുന്നു...  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.