ആഗ്ര: ആഗ്രയില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.ആഗ്രയിലെ താജ്ഗഞ്ജ് മേഖലയിലാണ് സംഭവം. മതചടങ്ങിനിടെ ഒരു സമുദായത്തില്‍പെട്ട യുവതികളെ മറ്റൊരു സമുദായത്തില്‍പെട്ട യുവാവ് അപമാനിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.യുവതിയുടെ ബന്ധുക്കള്‍ യുവാവിനെ തടഞ്ഞുവച്ച് മണിക്കൂറോളം മര്‍ദ്ദിച്ചു. ഇതേത്തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടാവുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസ് എത്തിയതോടെയാണ് രംഗം ശാന്തമായത്. സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: