ജോയ് ആലുക്കാസ് ഗോള്‍ഡന്‍ കാര്‍ണിവല്‍: ബിഎംഡബ്ല്യൂ കാര്‍ സമ്മാനിച്ചു

Saturday 4 October 2014 9:33 pm IST

                കൊച്ചി: ലോകത്തിലെ പ്രമുഖ റീട്ടെയില്‍ ജ്വല്ലറി ശൃംഗലയായ ജോയ്ആലുക്കാസ് ജ്വല്ലറി ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച വമ്പന്‍ സമ്മാനപദ്ധതിയാ ജോയ് ആലുക്കാസ് ഗോള്‍ഡന്‍ കാര്‍ണിവലിലെ 12 ബിഎംഡബ്ല്യൂ കാറുകളില്‍ കേരള റീജിയണിന്റെ സമ്മാനമായ ബിഎംഡബ്ല്യൂ കാറിന്റെ താക്കോല്‍ദാനവും സ്വര്‍ണ്ണനാണയങ്ങളും തിരുവല്ല ഷോറൂമില്‍ വച്ചുനടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരവും ജോയ്ആലുക്ക ാസ് ബ്രാന്‍ഡ് അംാസഡറുമായ സുരേഷ് ഗോപി വിജയികള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഷീബ റോയിക്കാണ് ബിഎംഡബ്ല്യൂ സമ്മാനിച്ചത്. ജൂണ്‍ 2 മുതല്‍ ആരംഭിച്ച ഗോള്‍ഡന്‍ കാര്‍ണിവല്‍ സമ്മാനപദ്ധതിയിലൂടെ ജോയ്ആലുക്കാസ് ജ്വല്ലറിയുടെ ഇന്ത്യയടക്ക ം ലോക ത്തവിടെയുളള ഷോറൂമുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുമ്പോള്‍ വിലപിടിച്ച സമ്മാനങ്ങ ളായ 12 ആങണ 3 സീരീസ് കാറുകളും 2 കിലോ സ്വര്‍ണ്ണവും നറുക്കെടുപ്പിലൂടെ നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കിയിരുന്നു. ജോയ്ആലുക്കാസ് ഗോള്‍ഡന്‍ കാര്‍ണിവലിനോടനുബന്ധിച്ച് ഗോള്‍ഡ്, ഡയമണ്ട്, പേള്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളുടെ ഏറ്റവും പുതുമയുള്ളതും വൈവിധ്യമാര്‍ന്നതുമായ കളക്ഷനുകളാണ് ഓരോ ഷോറൂമുകളിലും അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ബ്രാന്‍ഡ് അംഗീകാരം 5 വര്‍ഷം ലഭിച്ച ജ്വല്ലറി ബ്രാന്‍ഡായ ജോയ്ആലുക്കാസ് ജ്വല്ലറിയുടെ ഒരു വലിയ ഓഫറാണ് ജോയ്ആലുക്കാസ് ഗോള്‍ഡന്‍ കാര്‍ണിവല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.