ശ്യാംജി കൃഷ്ണവര്‍മയ്ക്ക് മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

Saturday 4 October 2014 9:44 pm IST

ന്യൂദല്‍ഹി: സ്വാതന്ത്ര്യസമര സേനാനി ശ്യാംജി കൃഷ്ണ വര്‍മയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ശ്യാംജി കൃഷ്ണവര്‍മ്മയുടെ 157-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണിത്. അദ്ദേഹത്തിന്റെ സ്മാരകവും മോദി സന്ദര്‍ശിച്ചു. ''ശ്യാംജി കൃഷ്ണ വര്‍മയ്ക്ക് എന്റെ പ്രണാമം. അദ്ദേഹത്തിന്റെ ദേശഭക്തി ഭാരതത്തിലും പുറത്തുമുള്ള നിരവധി പേര്‍ക്ക് പ്രചോദനമാകട്ടെ'', ജന്മദിനവാര്‍ഷിക സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും 2003 ലാണ് കൃഷ്ണവര്‍മയുടെ ചിതാഭസ്മം ഭാരതത്തിലേക്ക് കൊണ്ടുവന്നത്. 2010 ല്‍ അദ്ദേഹത്തിനുവേണ്ടി ക്രാന്തി തീര്‍ത്ഥ് എന്ന സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ചതായും മോദി പറഞ്ഞു. കച്ച് ജില്ലയിലെ മാണ്ഡവിയിലുള്ള ക്രാന്തി തീര്‍ത്ഥ് സന്ദര്‍ശിച്ച് ശ്യാംജി കൃഷ്ണവര്‍മയുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ കച്ചില്‍ 1857 ഒക്‌ടോബര്‍ നാലിനാണ് ശ്യാംജി കൃഷ്ണവര്‍മ ജനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.