വാഷിങ്ടണ്‍: ശാസ്ത്ര എഞ്ചിനിയറിങ്ങ് രംഗത്തെ പരമോന്നത യുഎസ് ബഹുമതിയായ നാഷണല്‍ മെഡല്‍ ഓഫ് സയന്‍സിന് മലയാളിയായ പ്രൊഫ.തോമസ് കൈലാത്ത് (79) അര്‍ഹനായി. വൈറ്റ്ഹൗസില്‍ ഇക്കൊല്ലം ഒടുവില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് ബരാക് ഒബാമ പുരസ്കാരം സമ്മാനിക്കും.
കേരളത്തില്‍ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ ഒരു സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച കൈലാത്ത് 1963-ല്‍ യുഎസില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങ് വിഭാഗത്തില്‍ അസോഷ്യേറ്റ് പ്രൊഫസറായി ചേര്‍ന്നു. 68-ല്‍ പ്രൊഫസറായും 2001ല്‍- എമരിറ്റസ് പദവിയിലുമെത്തി. വിരമിച്ച ശേഷവും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. യുഎസിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യ ഭാരതജാതനായ വിദ്യാര്‍ത്ഥിയാണ് കൈലാത്ത്. ശാസ്ത്ര എഞ്ചിനിയറിങ്ങ് രംഗത്ത് മികച്ച സംഭാവനകള്‍ നല്കുന്ന വ്യക്തികള്‍ക്കാണ് പുരസ്കാരം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: