ജപ്പാനില്‍ ഇച്ചിറോ ഒസാവ വിചാരണ നേരിടുന്നു

Friday 7 October 2011 10:20 am IST

ടോക്കിയോ: രാഷ്ട്രീയ നിധി ശേഖരണത്തിലെ നിയമങ്ങള്‍ ലംഘിച്ചതിന്‌ ജപ്പാനിലെ ജനസ്വാധീനമുള്ള രാഷ്ട്രീയക്കാരനായ ഇച്ചിറോ ഒസാവ വിചാരണ നേരിടുന്നു. തന്റെ സ്റ്റാഫംഗങ്ങള്‍ വ്യാജ കണക്കുകള്‍ എഴുതിയത്‌ കണ്ടെത്താതിരുന്നതാണ്‌ 69 കാരനായ ഒസാവയുടെ കുറ്റം 2004 ലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട്‌ അദ്ദേഹത്തിന്റെ മൂന്ന്‌ സഹായികളെ ജയിലിലടച്ചിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന്‌ ഒസാവ അറിയിച്ചു. ഈ വിവാദം ഭരണകക്ഷിയായ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ജപ്പാനില്‍ പിളര്‍പ്പുകള്‍ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ടോക്കിയോ ജില്ലാ കോടതിയില്‍ അദ്ദേഹത്തിന്റെ വിചാരണ നടന്നു. പാര്‍ട്ടിയുടെ 2009 ലെ ജയത്തിനു പിന്നില്‍ ഒസാവ നിര്‍ണായക ശക്തിയായിരുന്നു.