”ഉറക്കത്തില്‍ ഒന്നും അറിയുന്നില്ല” എന്നു പറയുന്നു. എന്നാല്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ ഇല്ലാതാവുന്നുണ്ടോ? ഉറങ്ങുന്നു എന്നോ, ഒന്നും അറിയുന്നില്ലെന്നോ തോന്നിയോ? ഉണര്ന്നതിനുശേഷമല്ലെ ഇതൊക്കെ പറയുന്നത്.
ഉറക്കത്തിലും ഉണര്‍ന്നിരിക്കുമ്പോഴും യഥാര്‍ത്ഥമായുള്ളത് ബോധം മാത്രമാണ്. ജാഗ്രദവസ്ഥയില്‍ ‘ബോധം’ എന്നത് എന്താണെന്നറിഞ്ഞു കഴിഞ്ഞാല്‍ എല്ലാ അവസ്ഥകളിലുമുള്ള ബോധം ഒന്നുതന്നെയാണെന്നു നല്ലവണ്ണം വ്യക്തമാവും.
”ഒന്നും അറിഞ്ഞില്ല” എന്നു നാം പറയുന്നത് ഉണര്ന്നതിനുശേഷമാണ്. നിദ്രയില്‍ എങ്ങനെയായിരുന്നു എന്നറിയാനായാല് ബോധസ്വരൂപം പ്രകാശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: