സ്വകാര്യ ബസ് സ്റ്റാന്‍ഡ്; കെബിടിഎ നിരാഹാരത്തിന്

Sunday 5 October 2014 8:18 pm IST

ആലപ്പുഴ: നഗരസഭ ബജറ്റുകളില്‍ പാസാക്കി പണികള്‍ ആരംഭിക്കാതിരിക്കുന്ന സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഒരു മൊബിലിറ്റി ഹബ്ബാക്കി മാറ്റി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷ സമരപരിപാടികളുമായി കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ രംഗത്ത്. സമരത്തിന്റെ ഒന്നാംഘട്ടമായി ഒക്‌ടോബര്‍ 14ന് കെബിടിഎ ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യന്‍ ഒരുദിവസത്തെ സൂചനാ നിരാഹാര സമരം നടത്തും. നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വിനോദസഞ്ചാര വികസനം കൂടി ലക്ഷ്യമിട്ട് പഴയ നഗരസഭാ ലോറി സ്റ്റാന്‍ഡില്‍ നിര്‍മ്മിക്കുമെന്ന് പറയുന്ന സ്വകാര്യ ബസ് സ്റ്റാന്‍ഡ് മൊബിലിറ്റി ഹബ്ബാക്കി മാറ്റാം. ഇതിനുള്ള പ്രത്യേക പദ്ധതി തയാറാക്കി സമര്‍പ്പിക്കുമെന്ന് പി.ജെ. കുര്യനും സെക്രട്ടറി എസ്. നവാസും പറഞ്ഞു. മൂന്നുമാസത്തിനകം ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിന് നടപടികള്‍ ഉണ്ടാകാത്ത പക്ഷം അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ സമരപരിപാടികള്‍ക്കും പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓര്‍ഗനൈസേഷന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.