കൊച്ചി: രാഷ്ട്ര സേവികാ സമിതി കൊച്ചി മഹാനഗരത്തിന്റെ വിജയദശമി ആഘോഷം തൃപ്പൂണിത്തുറയില്‍ നടന്നു. പൂര്‍ണ്ണത്രയീശ ക്ഷേത്ര സന്നിധിയില്‍ നിന്നാരംഭിച്ച പഥസഞ്ചലനം പള്ളിപ്പറമ്പുകാവ് ദേവീക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.
റിട്ട. ഹൈസ്ക്കൂള് പ്രധാനഅധ്യപിക ശാന്ത ടീച്ചറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുപരിപാടി വെളിയനാട് ചിന്മയാ അന്തര്ദ്ദേശീയകേന്ദ്രത്തിലെ ബ്രഹ്മചാരിണി ദേവകീചൈതന്യ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. രാഷ്ട്ര സേവികാ സമിതി പ്രാന്തസഹകാര്യവാഹിക ഡോ. ആര്യാദേവി ബൗദ്ധിക് നടത്തി. രാജി സത്യന് സ്വാഗതവും വീണാ വിനോദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: